ഹാമില്‍ട്ടണ്‍: ലോകകപ്പ് പൂള്‍ ബിയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വേ 62 റണ്‍സിനു ദക്ഷിണാഫ്രിക്കയോട് അടിയറവ് പറഞ്ഞു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 339 റണ്‍സിനു മറുപടിയായി സിംബാബ്‌വേയ്ക്ക് 277 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.
ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍ സ്‌കോറിനു ഹാമില്‍ട്ടണ്‍ മസാകാഡ്‌സയിലൂടെയും (80) ചിബാബയിലൂടെയും (64) മറുപടി പറയാന്‍ സിംബാബ്‌വേ ശ്രമിച്ചെങ്കിലും 10 പന്തുകള്‍ ബാക്കി നില്‍ക്കെ പരാജയം സമ്മതിച്ചു.
നേരത്തെ മുന്‍നിരയുടെ കൂട്ടത്തകര്‍ച്ചയ്ക്കു ശേഷം ഡേവിഡ് മില്ലറും (138*) ഡുമിനിയും (115*) നേടിയ സെഞ്ചുറി കരുത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണു ദക്ഷിണാഫ്രിക്കയെ വലിയ സ്‌കോര്‍ നേടാന്‍ സഹായിച്ചത്. ഇരുവരും പുറത്താകാതെ അഞ്ചാം വിക്കറ്റില്‍ റിക്കാര്‍ഡ് കൂട്ടുകെട്ട് ഉണ്ടാക്കി. നാലിന് 83 എന്ന നിലയില്‍ നിന്നാണ് ഇരുവരും ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്.