ലോകത്തിലെ ഏറ്റവും തടികുറഞ്ഞ ഹാര്‍ഡ് ഡിസ്‌കുമായി സീഗേറ്റ്

ലോകത്തിലെ ഏറ്റവും മെലിഞ്ഞ പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡിസ്‌ക് സീഗേറ്റ് പുറത്തിറക്കി. തങ്ങളുടെ സ്‌റ്റോറേജ് ബിസിനസ് 35 കൊല്ലം പിന്നിടുന്ന വാര്‍ഷികത്തിലാണ് 500 ജിബി ഹാര്‍ഡ് ഡിസ്‌ക് ഇവര്‍ ഇറക്കുന്നത്. സീഗേറ്റ് 7 എന്നാണ് ഈ തടികുറഞ്ഞ ഹാര്‍ഡ് ഡിസ്‌കിന്റെ പേര്

പൂര്‍ണ്ണമായും മെറ്റല്‍ നിര്‍മ്മിതമായ ഈ ഹാര്‍ഡ് ഡിസ്‌കിന് 2 ഇയര്‍ വാറണ്ടിയും ലഭിക്കും. ലാസ് വേഗസ് കണ്‍സ്യൂമര്‍ എക്‌സിബിഷന്‍ ഷോയിലാണ് ഈ ഹാര്‍ഡ് ഡിസ്‌ക് പുറത്തിറക്കിയത്.

5000 രൂപയ്ക്ക് അടുത്താണ് അമേരിക്കന്‍ ഡോളറില്‍ ഇതിന്റെ വില. ഐഫോണിനും, ഐഫോണ്‍ 6നെക്കാളും തടി കുറഞ്ഞതാണ് ഈ ഹാര്‍ഡ് ഡിസ്‌ക്.

Top