ലോകത്തിലെ ഏറ്റവും വലിയ ആശംസ കാര്‍ഡ് മോദിയുടെ ഗ്രാമത്തില്‍ നിന്ന്

വഡ്‌നഗര്‍: ഗിന്നസ് ബുക്ക് ഒഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്രാമവും. ലോകത്തിലെ ഏറ്റവും വലിയ ആശംസ കാര്‍ഡ് ഈ ഗ്രാമത്തിലാണു നിര്‍മിച്ചത്. മോദിയുടെ അറുപത്തിനാലാം പിറന്നാളിനാണു ഗ്രാമവാസികള്‍ ഇത്രയും വലിയ കാര്‍ഡ് നിര്‍മിച്ചത്. 23 ഭാഷകളിലായാണു ആശംസകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വാഡ്‌നഗറിലെ ബി.എന്‍. ഹൈസ്‌കൂളിലാണു ഈ വലിയ ആശംസ കാര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. 14.30 മീറ്റര്‍ വീതിയും 16.20 മീറ്റര്‍ നീളവുമാണു കാര്‍ഡിന്റെ വലിപ്പം. 2014 മാര്‍ച്ച് 21 നു ദുബായിയില്‍ നിര്‍മിച്ച ആശംസകാര്‍ഡിന്റെ റെക്കോര്‍ഡാണു മറികടന്നത്. പതിനെട്ടു ദിവസം കൊണ്ടാണു കാര്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 3.5 ടണ്‍ ആണു ഇതിന്റെ ഭാരം.

ഗുജറാത്തി, ഹിന്ദി, ഇംഗ്ലിഷ്, സംസ്‌കൃതം, ഉറുദ്ദു, സിന്ധി, അസാമി, ബംഗാളി, ബോഡോ, കന്നഡ, കശ്മീരി, കൊങ്ങിണി, മൈഥിലി, മലയാളം, മണിപ്പൂരി, താകി, നേപ്പാളി, ഒറിയ, പഞ്ചാബി, സന്‍താകി, തമിഴ്, തെലുങ്ക്, ഒവെറാലസ് എന്നീ ഭാഷകളിലാണു ആശംസകള്‍ എഴുതിയിരിക്കുന്നത്.

 

Top