ലോകത്തിലെ ഏറ്റവും വേഗമുള്ള ഭീമന്‍ ട്രക്ക് റാമിനേറ്റര്‍

ലോകത്തിലെ ഏറ്റവും വേഗം കൂടിയ ട്രക്ക് എന്ന ഗിന്നസ് റെക്കോര്‍ഡ് റാമിനേറ്റര്‍ എന്ന ഭീമന്റെ പേരില്‍. ഡിസംബര്‍ 15ന് നടന്ന റേസില്‍ ഇവന്‍ പാഞ്ഞത് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലാണ്.

ടെക്‌സാസിലെ ഓസ്റ്റിന്‍ സര്‍ക്ക്യൂട്ടിലെ അഞ്ചര കിലോമീറ്റര്‍ വരുന്ന ട്രാക്കിലായിരുന്നു റാമിനേറ്ററിന്റെ അദ്ഭുത പ്രകടനം. മോണ്‍സ്റ്റര്‍ ട്രക്കുകളുടെ വിഭാഗത്തിലെ 155.7 കിലോമീറ്റര്‍ എന്ന വേഗമാണ് റാമിനേറ്റര്‍ പഴങ്കഥയാക്കിയത്. മാര്‍ക്ക് ഹാള്‍ ആയിരുന്നു റാമിനേറ്ററിന്റെ ഡ്രൈവര്‍.

മോണ്‍സ്റ്റര്‍ ട്രക്ക് റേസിങ് അസോസിയേഷന്‍ (എംടിആര്‍എ) റാമിനേറ്ററിനെ ‘ട്രക്ക് ഓഫ് ദ ഇയര്‍’ ആയി തെരഞ്ഞെടുത്തു. റാമിനേറ്റര്‍ റേസര്‍ മാര്‍ക്ക് ഹാളാണ് ‘ഡ്രൈവര്‍ ഓഫ് ദ ഇയര്‍’. 1996 മുതല്‍ മാര്‍ക്ക് ഈ അവാര്‍ഡ് ഒന്‍പതു തവണ നേടിയിട്ടുണ്ട്. അമേരിക്കന്‍ ട്രക്ക് ബ്രാന്‍ഡ് ആയ റാം ആണ് റാമിനേറ്ററിന്റെ സ്‌പോണ്‍സര്‍മാര്‍.

Top