ന്യൂയോര്‍ക്ക്: ടൈം മാഗസിന്‍ പുറത്തുവിട്ട ലോകത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും. മാഗസിന്റെ വായനക്കാരില്‍ നടത്തിയ ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പിലാണ് ഇരുവരും കഷ്ടിച്ച് പട്ടികയില്‍ ഇടം നേടിയത്.
മോദി 0.6 ഉം കെജ്‌രിവാള്‍ 0.5 ഉം ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ഏറ്റവും മുന്നിലത്തെിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് 6.9 ശതമാനം വോട്ട് ലഭിച്ചു.കൊറിയന്‍ റാപ് ഗായിക സി.എല്ലിനെയാണ് അവസാന റൗണ്ടില്‍ അദ്ദേഹം മറികടന്നത്. പോപ് താരങ്ങളായ ലേഡി ഗാഗ, റിഹ, ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവരാണ് ആദ്യ അഞ്ചുപേരിലെ മറ്റുള്ളവര്‍.
ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ പ്രാഥമിക പട്ടികയില്‍ ഇടം നേടിയെങ്കലും അവസാന റൗണ്ടില്‍ പുറത്തായി.ഹിലരി ക്‌ളിന്റന്‍, ദലൈ ലാമ, മാര്‍പാപ്പ ഫ്രാന്‍സിസ്, മലാല യൂസുഫ് സായ്, ബറാക് ഒബാമ, മാര്‍ക്ക് സുക്കര്‍ബര്‍ഗ് തുടങ്ങിയവര്‍ ആദ്യ നൂറു പേരിലുണ്ട്.