ലോകത്തെ അപകടകരമായ രാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ എട്ടാമത്

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാന് എട്ടാം സ്ഥാനം. യുഎസ് സംഘടനയായ തിങ്ക് ടാംഗ് നടത്തിയ സര്‍വേയുടെ ഫലത്തിലാണ് ഇങ്ങനെ പറയുന്നത്. ഒന്നാം സ്ഥാനം ഇറാക്കിനും രണ്ടാം സ്ഥാനം നൈജീരിയയ്ക്കും ലഭിച്ചപ്പോള്‍ അഫ്ഗാനിസ്ഥാന് നാലാം സ്ഥാനവും യെമന് അഞ്ചാം സ്ഥാനവുമാണ്.

രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്ന ഇന്റല്‍ സെന്റര്‍ എന്ന കമ്പനി തയാറാക്കിയ കന്‍ട്രി ത്രെറ്റ് ഇന്‍ഡക്‌സ് അടിസ്ഥാനപ്പെടുത്തിയാണ് സര്‍വേ നടത്തിയത്. തീവ്രവാദികളുടെ എണ്ണം, ആക്രമണ സംഭവങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് രാജ്യത്തിന്റെ അപകടാവസ്ഥയെ കണക്കാക്കിയത്. ഭീകരാവസ്ഥ നിലനില്‍ക്കുന്ന 45 രാജ്യങ്ങളുണ്ടെന്നാണ് സര്‍വേ പറയുന്നത്.

Top