ന്യൂഡല്‍ഹി: ലോക്‌സഭയുടെ ശീതകാല സമ്മേളനം അവസാനിപ്പിച്ചു. മത പരിവര്‍ത്തന വിഷയത്തില്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നതു കാരണം ലോക്‌സഭ മറ്റ് നടപടികളിലേക്ക് കടക്കാതെ പിരിയുകയായിരുന്നു.
നവംബര്‍ 24നായിരുന്നു ശീതകാല സമ്മേളനത്തിനായി ലോക്‌സഭ ചേര്‍ന്നത്. ഇന്‍ഷുറന്‍സ് ഭേദഗതി ഉള്‍പ്പടെയുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ കഴിയാതെയാണ് ലോക്‌സഭ പിരിഞ്ഞത്.
മതപരിവര്‍ത്തന വിഷയത്തില്‍ രാജ്യസഭയും തടസ്സപ്പട്ടിരുന്നു. ആദ്യം രാജ്യസഭ തുടര്‍ച്ചയായി തടസ്സപ്പെടുകയും പിന്നീട് ലോക്‌സഭയിലും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന കാഴ്ചയും കണ്ടു. ഒടുവില്‍ സമ്മേളനത്തില്‍ പ്രതീക്ഷ നടപടികളൊന്നും പൂര്‍ത്തിയാക്കാനാകാതെയാണ് ശീതകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്.