ലോക ചെസ് ചാംപ്യന്‍ഷിപ്പ്: ഒമ്പതാം ഗെയിമും സമനിലയില്‍

സോച്ചി: ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ഒമ്പതാം ഗെയിം സമനിലയില്‍. 20 നീക്കങ്ങള്‍ക്കൊണ്ടാണ് വിശ്വനാഥന്‍ ആനന്ദും മാഗ്‌നസ് കാള്‍സണും സമനിലയിലായത്. സമനിലയോടെ കാള്‍സണ് അഞ്ചു പോയിന്റും ആനന്ദിന് നാലു പോയിന്റുമായി.

ഇനി മൂന്ന് ഗെയിമുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇനി വരുന്ന മത്സരത്തിലെങ്കിലും ജയം നേടാനായില്ലെങ്കില്‍ ആനന്ദിന്റെ കാര്യം പരുങ്ങലിലാവും. ഇതുവരെ നടന്ന ഒന്‍പത് ഗെയിമുകളില്‍ രണ്ടു ഗെയിം കാള്‍സണ്‍ ജയിച്ചപ്പോള്‍ ആനന്ദ് ഒരു ഗെയിമിലാണ് വിജയിച്ചത്. ആറ് ഗെയിം സമനിലയിലുമായി.

ഇനിയുള്ള മൂന്ന് മല്‍സരവും സമനിലയിലായാല്‍ കാള്‍സണ് ചാംപ്യന്‍ഷിപ്പ് നിലനിര്‍ത്താം. അതുകൊണ്ട് തന്നെ ഇനിയുള്ള മല്‍സരങ്ങളില്‍ ജയം ലക്ഷ്യമിട്ടാകും ആനന്ദ് ഇറങ്ങുക.

Top