ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ എട്ടാം മത്സരത്തിലും സമനില

സോച്ചി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ എട്ടാം ഗെയിമും സമനിലയില്‍. ഇതോടെ ആനന്ദിനേക്കാള്‍ കാള്‍സണ്‍ ഒരു പോയിന്റിന് മുന്നിലാണ്. കാള്‍സണ് നാലര പോയിന്റും ആനന്ദിന് മൂന്നര പോയിന്റുമാണുള്ളത്. ആറാം ഗെയിമില്‍ നേടിയ ജയമാണ് കാള്‍സണെ മുന്നിലെത്തിച്ചത്. ചാമ്പ്യന്‍ഷിപ്പിലെ ഏഴാം മത്സരവും സമനിലയില്‍ കലാശിച്ചിരുന്നു.

ആറുമണിക്കൂറിലധികം നീണ്ടു നിന്നതായിരുന്നു ഏഴാം ഗെയിം പോരാട്ടം. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടമായിരുന്നു അത്. ആദ്യം ആറര പോയിന്റ് നേടുന്നവര്‍ വിജയിക്കും.

Top