ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് ലോക ഒന്നാം നമ്പര്‍ സ്ഥാനം നഷ്ടമായി. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സൈന.
സ്‌പെയിനിന്റെ ലോക ചാമ്പ്യന്‍ കരോലിന മാരിനാണ് സൈനയെ മറികടന്ന് ഒന്നാം റാങ്കിലെത്തിയത്. ജപ്പാന്‍ ഓപ്പണിലും ഡെന്മാര്‍ക്ക് ഓപ്പണിലും രണ്ടാം റൗണ്ടില്‍ പുറത്തായതാണ് സൈനക്ക് തിരിച്ചടിയായത്.
ഓഗസ്റ്റ് 20ന് ഒന്നാം സ്ഥാനത്തെത്തിയ സൈനയ്ക്ക് ഒമ്പതു ആഴ്ചയ്ക്കുശേഷമാണ് സ്ഥാനം നഷ്ടമാകുന്നത്. റാങ്കിംഗില്‍ ഇന്ത്യയുടെ പി.വി. സിന്ധു പതിമൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.