ലോക വനിതാ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പ്: ദീപിക പ്രീക്വര്‍ട്ടറില്‍

കെയ്‌റോ: ലോക വനിതാ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്നപ്പ എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു. 14-ാം സീഡായ ദീപിക മെക്‌സിക്കോയുടെ സമാന്ത ടെറാനെയെ പരാജയപ്പെടുത്തിയാണ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്‌കോര്‍ 9-11, 10-12, 11-4, 11-7. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിന്റെ നെമിസിസ് റനീം എല്‍ വെലിലിയും നേരിടും.

അയര്‍ലന്‍ഡിന്റെ മെഡലിന്‍ പെറിയെ തോല്‍പിച്ചാണ് ജോഷ്‌ന പ്രീക്വാര്‍ട്ടറില്‍ പ്രവേശിപ്പിച്ചത്. സ്‌കോര്‍ 14-12, 11-7, 4-11, 11-7. പ്രീക്വര്‍ട്ടറില്‍ ലോക ഏഴാം നമ്പര്‍ താരം മലേഷ്യയുടെ ലോ വി വെനാണ് ജോഷ്‌നയുടെ എതിരാളി.

Top