ലോണ്‍ തട്ടിപ്പ് കേസ്: ഡെക്കാന്‍ ക്രോണിക്കിള്‍ ചെയര്‍മാന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ലോണ്‍ തട്ടിപ്പ് കേസില്‍ പ്രമുഖ ദേശീയ ദിനപത്രമായ ഡെക്കാണ്‍ ക്രോണിക്കിളിന്റെ ചെയര്‍മാന്‍ വെങ്കിട്ട്‌റാം റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തു. വൈസ് ചെയര്‍മാനും എം.ഡിയുമായ വിനായക് രവി റെഡ്ഡിയേയും അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അറസ്റ്റ്. കാനറാ ബാങ്കില്‍ നിന്നുമെടുത്ത 377.77 കോടി രൂപ ലോണ്‍ തിരിച്ചടക്കാത്ത കമ്പനിക്കെതിരെ നല്‍കിയ പരാതിയിലാണ് നടപടി.

കേസില്‍ സി.ബി.ഐ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ചെയര്‍മാന്‍ വെങ്കിട്ട റെഡ്ഡിക്ക് നിരവധി തവണ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഇത് നിരാകരിച്ചതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം നേരിട്ടത്തെി ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ലോണ്‍ തട്ടിപ്പില്‍ കാനറ ബാങ്കിന്റേതു കൂടാതെ നാലു ബാങ്കുകളുടെ പരാതിയിലും ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top