ഗൂഗിളിന്റെ പുതിയ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ലോലിപോപ്പ് 5.0 എത്തി. പുതിയ വേര്‍ഷന്‍ ഗൂഗിള്‍ നെക്‌സസ് ഫോണുകളിലാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാകുക. നെക്‌സസ് 4, നെക്‌സസ് 5, നെക്‌സസ് 7, നെക്‌സസ് 10 എന്നീ മോഡലുകളിലും ലോലിപോപ്പ് 5.0 വേര്‍ഷന്‍ ലഭ്യമാകും.
മോട്ടോറോളയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ മോട്ടോ എക്‌സില്‍ ലോലിപോപ്പ് എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മോട്ടോ എക്‌സ് (1,2 ജെന്‍), മോട്ടോ ജി സെക്കന്റ് ജെനറേഷന്‍, മോട്ടോ ഇ എന്നീ മോഡലുകളിലും ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മോട്ടോ ജീ, മോട്ടോ എക്‌സ്, മോട്ടോ ജീ (ജെന്‍ 2), മോട്ടോ എക്‌സ് (ജെന്‍ 2), മോട്ടോ ജീ 4ജീ എല്‍ടിഇ, മോട്ടോ ഇ, ഡ്രോയിഡ് അള്‍ട്രാ, ഡ്രോയിഡ് മാക്‌സ്, ഡ്രോയിഡ് മിനി എന്നീ സ്മാര്‍ട്ട് ഫോണ്‍ മോഡലുകളിലും ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷന്‍ ലഭ്യമാക്കുമെന്നായിരുന്നു കഴിഞ്ഞ മാസം മോട്ടോറോള പ്രഖ്യാപിച്ചിരുന്നത്.