രാജസ്ഥാൻ ; ലൗവ് ജിഹാദ് എന്ന പദം ഉപയോഗിച്ച് ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ ഇടങ്ങളില്‍ ലൗ ജിഹാദ് തടയാൻ നിയമം നിർമിക്കുമെന്ന് പ്രഖ്യാപനങ്ങൾക്ക് പിന്നാലെയാണ് ഗെലോട്ടിന്റെ പ്രതികരണം.
വിവാഹക്കാര്യത്തിൽ ഉഭയ സമ്മതത്തേക്കാൾ സർക്കാരിന്റെ ദയാദാക്ഷിണ്യം കാത്തുനിൽക്കേണ്ട സാഹചര്യം സൃഷിടിക്കുകയാണ്.
ഭരണഘടനയുടെ അന്തസത്തയെയും പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യത്തെയും ഇത് ഹനിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തിലെ നിയമനിർമാണങ്ങൾ ഭരണഘടനാവിരുദ്ധവും കോടതികളിൽ നിലനിൽക്കില്ലാത്തതുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.