വധശിക്ഷയ്ക്കു വിധേയരായവരുടെ അവയവങ്ങള്‍ എടുക്കുന്നത് ചൈന നിര്‍ത്തുന്നു

ബെയ്ജിങ്: വധശിക്ഷയ്ക്കു വിധേയരായ തടവുകാരുടെ അവയവങ്ങള്‍ എടുക്കുന്നത് ചൈന അവസാനിപ്പിക്കുന്നു. മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണിത്. ജനുവരി ഒന്നു മുതല്‍ തടവുകാരുടെ അവയവങ്ങള്‍ എടുക്കില്ലെന്നു സര്‍ക്കാര്‍ മാധ്യമം അറിയിച്ചു. അവയവങ്ങള്‍ കണെ്ടത്താന്‍ ബദല്‍മാര്‍ഗം എന്തെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

തടവുകാരെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനു നിര്‍ബന്ധിക്കുകയാണെന്ന ആരോപണമുയര്‍ന്നിരുന്നു. സുരക്ഷാ ക്രമീകരണങ്ങളില്ലാതെയാണ് തടവുകാരുടെ അവയവങ്ങള്‍ എടുക്കുന്നതെന്നും വിമര്‍ശനമുണ്ട്. അവയവം ദാനംചെയ്യാന്‍ വ്യക്തി തയ്യാറായാലും കുടുംബാംഗങ്ങളുടെ അനുമതി കൂടി ആവശ്യമാണെന്നാണ് ചൈനീസ് നിയമം. ലോകത്ത് ഏറ്റവും കുറഞ്ഞ അവയവദാനം നടക്കുന്ന രാജ്യങ്ങളിലൊന്നാണു ചൈന.

Top