മുംബൈ: ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേ ഓഫറിനു ബദലായി വന്‍ കിഴിവുമായി ആമസോണിന്റെ ദിവാലി ധമാക്കാ വീക്ക് ഓഫര്‍. ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന ദിവാലി ഓഫറുമായാണ് ആമസോണ്‍ എത്തിയിരിക്കുന്നത്. രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ഓരോ മണിക്കൂറിലും പ്രത്യേക ഡീലുകളാണ് ആമസോണ്‍ ദിവാലി ഓഫറിനെ വേറിട്ടതാക്കുന്നത്.
40 മുതല്‍ 60 വരെ ശതമാനം കിഴിവാണ് മൊബൈല്‍ ഫോണുകള്‍,വാച്ചുകള്‍, പുസ്തകങ്ങള്‍, ഇലക്ട്രോട്രോണിക് ഉപകരണങ്ങള്‍, ബാഗുകള്‍ എന്നിവയ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓഫര്‍ദിനങ്ങളില്‍ ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ വിലക്കിഴിവില്‍ വാങ്ങാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ആമസോണ്‍ ഇന്ത്യാ മാനേജരും വൈസ് പ്രസിഡന്റുമായ അമിത് അഗര്‍വാള്‍ അറിയിച്ചു.
എന്നാല്‍ കച്ചവടമൂല്യങ്ങള്‍ക്കെതിരായതിനാല്‍ ഓഫറിന്റെ ഭാഗമാവാന്‍ കഴിയില്ലെന്ന് ചില കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ കടുത്ത മല്‍സരമാണ് ഉണ്ടാവുകയെന്ന് രാജ്യത്തെ ഇ വ്യാപാരസ്ഥാപകന്‍ ആശിഷ് ഛലാനി പറഞ്ഞു.
വന്‍ നിക്ഷേപം നടത്തി വിപണി വിപുലീകരിക്കാനാവാത്ത കമ്പനികള്‍ക്ക് വില്‍പ്പനയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ഓണ്‍ലൈന്‍ വിപണി വഴിയൊരുക്കുന്നതായി മൊബൈല്‍ സ്‌റ്റോര്‍ സി.ഇ.ഒ ഹിമാന്‍ഷു ചക്രവര്‍ത്തി അഭിപ്രായപ്പെട്ടു.
എന്നാല്‍, ആമസോണ്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിതരണക്കാരായ ക്രോമ, ദിവാലി ധമാക്കയില്‍ പങ്കാളികളാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഉല്‍പ്പാദകരുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കുന്നതായും, വില നിര്‍ണ്ണയം സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടരുന്നതിനാലുമാണ് വന്‍കിടഓഫറുകള്‍ നല്‍കാന്‍ തയാറാകാത്തതെന്ന് ക്രോമാ ചെയിന്‍ മേധാവി അജിത് ജോഷി വ്യക്തമാക്കി.