വയനാട്: വയനാട് ഇരുളത്ത് വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കര്‍ഷകനെ ജയിലിടച്ചു. ഇരുളം അങ്ങാടിശ്ശേരി മുളയാനിക്കല്‍ സുകുമാരനെതിരെയാണ് ബാങ്ക് നടപടിയെടുത്തത്.
സ്ഥലം ജപ്തി ചെയ്യാതെയാണ് കര്‍ഷകനെ ജയിലിലാക്കിയത്. സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്നെടുത്ത ലോണിന്റെ പേരിലാണ് നടപടി.
കോടിക്കണക്കിന് രൂപ ലോണെടുത്ത് തിരിച്ചടക്കാത്ത വന്‍കിട കമ്പനികളുടെയും സമ്പന്നരുടെയും കടങ്ങള്‍ എഴുതി തള്ളുമ്പോഴാണ് ജിവിക്കാന്‍ വേണ്ടി ലോണെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട പാവം കര്‍ഷകനെ അഴിക്കുള്ളിലാക്കിയത്.