തിരുവനന്തപുരം: രാജ്യസഭാ സീറ്റിന് അവകാശവാദമുന്നയിച്ച് ഐ ഗ്രൂപ്പ്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമായി ബന്ധപ്പെട്ട് മന്ത്രി അടൂര്‍ പ്രകാശിന്റെ വസതിയില്‍ ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നിരുന്നു. വയലാര്‍ രവി മത്സരിക്കുന്നില്ലെങ്കില്‍ സീറ്റ് ഐ ഗ്രൂപ്പിന് വേണമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. വയലാര്‍ രവി മത്സരിക്കുന്നുവെങ്കില്‍ അദ്ദേഹത്തെ പിന്തുണയ്ക്കും.
കെ.മുരളീധരന് വേണ്ടി ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. രമേശ് ചെന്നിത്തല അടക്കമുള്ള ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തിരുന്നു.