കറാച്ചി: ഇന്ത്യയില്‍ പരമ്പര കളിക്കാന്‍ തയ്യാറാണെന്ന് പാക് താരം ഷാഹിദ് അഫ്രീദി. ഇന്ത്യപാക് പരമ്പര ഇന്ത്യയില്‍ നടത്താമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു പാക് ട്വന്റി20 ക്യാപ്റ്റന്‍. എന്നാല്‍ പരമ്പരയിലുണ്ടാകുന്ന വരുമാന വീതിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ബിസിസിഐ എഴുതി കരാര്‍ ഒപ്പിട്ടുനല്‍കണമെന്ന് അഫ്രീദി ആവശ്യപ്പെട്ടു.
ഇതിനു മുമ്പ് ഇന്ത്യയും പാകിസ്താനും തമ്മില്‍ 2012-2013 സീസണില്‍ നടന്ന പരമ്പരയില്‍ ബിസിസിഐ കോടികളുടെ ലാഭമുണ്ടാക്കിയെന്നും എന്നാല്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന് ഒന്നും ലഭിച്ചില്ലെന്നും അഫ്രീദി പറഞ്ഞു. വരുമാനം വീതിക്കാമെന്ന് ബിസിസിഐ എഴുതി നല്‍കിയാല്‍ ഇന്ത്യയില്‍ കളിക്കാന്‍ തയ്യാറാണെന്നും അഫ്രീദി വ്യക്തമാക്കി.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പര പുന:രാരംഭിക്കേണ്ടത് അത്യാവശ്യമാണെന്നും അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞു. ഇതിന് കാലതാമസം വരുത്തുന്നത് ബിസിസിഐ ആരോപണവും പാക് ഓള്‍റൗണ്ടര്‍ ഉന്നയിച്ചു.
ഒക്‌ടോബറില്‍ പരമ്പര പുന:രാരംഭിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പിസിബി ചെയര്‍മാന്‍ ഷെഹരിയാന്‍ ഖാന്‍ ഇന്ത്യയില്‍ എത്തിയിരുന്നു. എന്നാല്‍ ശിവസേന പ്രതിഷേധത്തെ തുടര്‍ന്ന് ചര്‍ച്ച മാറ്റിവെക്കുകയായിരുന്നു.