പെഷാവാര്‍: വസീരിസ്ഥാനില്‍ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച അഫ്ഗാന് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ഗോത്രമേഖലയിലാണ് വ്യോമാക്രമണം നടന്നത്.
വടക്കന്‍ വസീരിസ്ഥാനിലെ ഷവാലില് നടന്ന വ്യോമാക്രമണത്തില്‍ തീവ്രവാദികളുടെ നാലു കേന്ദ്രങ്ങള്‍ സൈന്യം തകര്‍ത്തു. എത്രപേര്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ടെന്ന് അറിവായിട്ടില്ല.