വാക്കുതര്‍ക്കത്തിനൊടുവില്‍ അമ്മയെ കോടാലി ഉപയോഗിച്ച് മകന്‍ വെട്ടിക്കൊന്നു

crime_investigation

മിഡ്‌നാപ്പുര്‍: അമ്മയെ കോടാലി ഉപയോഗിച്ച് മകന്‍ വെട്ടിക്കൊന്നു. പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പുര്‍ ജില്ലയിലെ ഗോള്‍ട്ടോറിലാണ് സംഭവം. ഹിരാമോണി മുര്‍മ്മു(55) ആണ് മകന്‍ ഗൊരച്ചന്ത് മുര്‍മ്മുവിന്റെ വെട്ടേറ്റ് മരിച്ചത്.

അമ്മയുമായുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ ഗൊരച്ചന്ത് കോടാലി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ശേഷം ഇയാള്‍ വാതില്‍ അകത്തുനിന്ന് പൂട്ടി മൃതദേഹത്തോടൊപ്പം ഇരുന്നു.

ഉറക്കെയുള്ള ശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് റൂമിനകത്ത് കയറിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഹിരമോണിയെ ആണ്. ഗോരച്ചന്തിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഗൊരച്ചന്തിനെ അറസ്റ്റ് ചെയ്ത പൊലീസ് വ്യാഴാഴ്ച്ച കോടതിയില്‍ ഹാജരാക്കും.

Top