വാക് പോരാട്ടം വീണ്ടും

മെല്‍ബണ്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ഏകദിനമത്സരത്തില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മയും ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി.
ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 23ാം ഓവറിലാണ് സംഭവം. ജയിംസ് ഫൗള്‍ക്കനര്‍ എറിഞ്ഞ പന്ത് മിഡ്ഓഫിലേക്ക് തട്ടിയിട്ട് റണ്ണിനായി ഓടിയ രോഹിതിന്റെ കാലില്‍ ഡേവിഡ് വാര്‍ണര്‍ എറിഞ്ഞ ത്രോ കൊണ്ടതാണ് വാക്‌പോരിന് കാരണമായത്. സ്‌ട്രൈക്കര്‍ എന്‍ഡിലേക്കാണ് വാര്‍ണര്‍ എറിഞ്ഞതെങ്കിലും പന്ത് രോഹിതിന്റെ കാലില്‍ കൊള്ളുകയായിരുന്നു. ഇതാണ് രോഹിതിനെ ചൊടിപ്പിച്ചത്. സുരേഷ് റെയ്‌നയായിരുന്നു അപ്പോള്‍ രോഹിതിനൊപ്പം ക്രീസില്‍. അമ്പയര്‍ ഇടപ്പെട്ടാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചത്.നേരത്തെ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ ഓസീസ് താരങ്ങള്‍ കളത്തില്‍ വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു. ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലിയുമായി ഓസീസ് താരങ്ങളായ ഡേവിഡും വാര്‍ണറും മിച്ചല്‍ ജോണ്‍സണുമായിരുന്നു വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടിയത്.

Top