ചെന്നൈ: വാഗ്ദാനങ്ങള്‍ പാലിക്കാമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമിയുടെ ഉറപ്പിന്‍മേല്‍ തമിഴ് കര്‍ഷകര്‍ ഡല്‍ഹിയില്‍ ആരംഭിക്കാനിരുന്ന പ്രക്ഷോഭം ഉപേക്ഷിച്ചു.
സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ നടപടികള്‍ ഒന്നും പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട്ടില്‍ കര്‍ഷര്‍ സമരം നടത്തിയിരുന്നത്.
വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക, ഉത്പന്നങ്ങള്‍ക്ക് താങ്ങു വില പ്രഖ്യാപിക്കുക, കാര്‍ഷിക വായ്പ എഴുതി തള്ളുക തുടങ്ങിയവയായിരുന്നു കര്‍ഷകരുടെ ആവശ്യങ്ങള്‍.
രണ്ടുമാസത്തിനകം ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ വീണ്ടും സമരം തുടരുമെന്ന് ദേശീയ തെന്നിന്ത്യന്‍ നദികള്‍ ഇനൈപ്പ് വ്യവസായികള്‍ സംഘം പ്രസിഡന്റ് പി. അയ്യക്കന്നു പറഞ്ഞു.