ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അഡല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം ഇനി മുതല്‍ ‘നല്ല ഭരണ ദിനം’ആയി ആചരിക്കും.
ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഇന്നു ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വച്ചു. ഡിസംബര്‍ 25നാണ് വാജ്‌പേയിയുടെ ജന്മദിനം.
ബി.ജെ.പിയുടെ മാര്‍ഗ ദര്‍ശക് കമ്മിറ്റിയിലെ അംഗമായി വാജ്‌പേയിയെ അടുത്ത കാലത്ത് തിരഞ്ഞെടുത്തിരുന്നു. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കാഴ്ച്ച വച്ച മികച്ച ഭരണത്തിനുള്ള നന്ദി സൂചകമായിട്ടാണ് അദ്ദേഹത്തിന്റെ ജന്മദിനം നല്ല ഭരണ ദിനം ആയി ആചരിക്കുന്നത്. രണ്ട് തവണ അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തിയിരുന്നു. 1996ല്‍ ആദ്യം പ്രധാനമന്ത്രിയായെങ്കിലും വെറും 13 ദിവസം മാത്രമേ ഭരിച്ചുള്ളൂ. പിന്നീട് 1998ലും അദ്ദേഹം പ്രധാനമന്ത്രിയായി. 2004 വരെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ന്നു.