മുംബൈ: വിജയ് മല്യക്കായ് കസബിനെ പാര്‍പ്പിച്ച അതിസുരക്ഷാ സെല്‍ ഒരുക്കി അധികൃതര്‍. 2008ല്‍ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ താമസിപ്പിക്കാനായ് ഒരുക്കിയ അതി സുരക്ഷാ സെല്ലാണ് മല്യയെ പാര്‍പ്പിക്കാനായി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ ജയിലുകളുടെ അവസ്ഥ വളരെ മോശമാണെന്നും അതിനാല്‍ തന്നെ ഇന്ത്യക്ക് വിട്ടുകൊടുക്കരുതെന്നും മുമ്പ് ലണ്ടന്‍ കോടതിയില്‍ മല്യ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വിട്ടു തരുകയാണെങ്കില്‍ മല്യയെ പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ജയിലിന്റെ ചിത്രവും ദൃശ്യങ്ങളും പകര്‍ത്തി നല്‍കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആര്‍തര്‍ റോഡ് ജയിലിനകത്ത് ബുള്ളറ്റ് പ്രൂഫ് സംവിധാനത്തോടെ ചുവരുകള്‍ ഒരുക്കിയ ബാരക്കിന്‍ഫെ ദൃശ്യമാണ് അധികൃതര്‍ കാണിച്ചത്. ഇരുനില കെട്ടിടത്തിലെ 12ാം ബാരക്കാണിത്. ഈ സെല്ലിന് മറ്റ് സെല്ലുകളുമായി ബന്ധമില്ല. തൊട്ടടുത്ത് ചെറിയ ക്ലിനിക്കുമുണ്ട്. സി.സി.ടി.വി ക്യാമറ കണ്ണുകളുടെ കാവലിന് പുറമെ മുഴുവന്‍ സമയ സായുധ പൊലീസ് പട്രോളിങ്ങുമുണ്ട്. രാജ്യാന്തര നിലവാരത്തിലാണ് സുരക്ഷ സംവിധാനങ്ങളും മറ്റുമെന്ന് അധികൃതര്‍ പറഞ്ഞു.