തമിഴിലെ യുവനടന്‍ വിജയ് സേതുപതി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ഓറഞ്ച് മിഠായി എത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബിജു വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറില്‍ തിയ്യേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ക്യാമറകൈകാര്യം ചെയ്യുന്നതുംബിജു വിശ്വനാഥാണ്. ജസ്റ്റിന്‍ പ്രഭാകരാണ് സംഗീതം.
ഒരു ആംബുലന്‍സും അതില്‍ യാത്രക്കാരായ മൂന്ന് പേരുടെയും കഥയാണ് ചിത്രം പറയുന്നത്. 55 വയസ്സുള്ള ഒരു വേഷമാണ് ചിത്രത്തില്‍ വിജയ് സേതുപതി ചെയ്യുന്നത്. വിജയ് സേതുപതിക്ക് പുറമേ രമേഷ് തിലക്, ആറു ബാലു എന്നിവരും അഭിനയിക്കുന്നു.