കൊച്ചി: വിജിലന്‍സ് പോലുള്ള ഏജന്‍സികള്‍ക്ക് സ്വയംഭരണം അത്യവശ്യമെന്ന് ഹൈക്കോടതി. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ ഇത് ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. സിബിഐയെ പോലെ വിജിലന്‍സിനും പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും കോടതി വ്യക്തമാക്കി. ബാര്‍ കോഴക്കേസില്‍ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
പൊതുപ്രവര്‍ത്തകര്‍ എതിരായ കേസുകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്നും ഹൈക്കോടതി പറഞ്ഞു. അതേ സമയം ബാര്‍ കോഴക്കേസില്‍ കോടതിയുടെ മേല്‍നോട്ടം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണിത്.