വിജിലന്‍സ് അന്വേഷണം നേരിടുന്നത് ഏഴു മന്ത്രിമാര്‍

തിരുവനന്തപുരം: വിജിലന്‍സിന്റെ വിവിധ അന്വേഷണങ്ങള്‍ നേരിടുന്നതു സംസ്ഥാന മന്ത്രിസഭയിലെ ഏഴു പേര്‍. ധനമന്ത്രി കെ.എം. മാണിക്കെതിരേ കൂടി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയപ്പോള്‍ സംസ്ഥാന മന്ത്രിസഭയിലെ ഏഴു മന്ത്രിമാരാണു വിജിലന്‍സിന്റെ വിവിധ തലങ്ങളിലുള്ള അന്വേഷണം നേരിടുന്നത്. അടൂര്‍ പ്രകാശ്, ഡോ. എം.കെ. മുനീര്‍, കെ.പി. മോഹനന്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.ജെ. ജോ സഫ്, അനൂപ് ജേക്കബ് എന്നീ മന്ത്രിമാരാണു കെ.എം. മാണിയെ കൂടാതെ വിജിലന്‍സിന്റെ വിവിധ തലങ്ങളിലുള്ള അന്വേഷണങ്ങള്‍ നേരിടുന്നത്.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ഭക്ഷ്യ- സിവില്‍ സ പ്ലൈസ് മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് റേഷന്‍ ഡിപ്പോകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം നേരിടുന്നത്.

മുന്‍ സര്‍ക്കാരിന്റെ കാലത്തു പൊതുമരാമത്തു മന്ത്രിയായിരുന്ന ഡോ. എം.കെ. മുനീര്‍ ടെന്‍ഡര്‍ വിളിക്കാതെ മലപ്പുറത്തെ റോഡ് നിര്‍മിക്കാന്‍ കരാര്‍ നല്‍കിയ കേസിലാണ് അന്വേഷണം നേരിടുന്നത്. ഇതിലൂടെ സംസ്ഥാന ഖജനാവിന് 1.35 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.

ഹോര്‍ട്ടികോര്‍പ് അഴിമതി, വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ എംഡി സ്ഥാനത്തേയ്ക്കുള്ള നിയമന ക്രമക്കേട് എന്നീ കേസുകളില്‍ കൃഷിമന്ത്രി കെ.പി. മോഹനന്‍ വിജിലന്‍സ് അന്വേഷണം നേരിട്ടുവ രുന്നു.

Top