തിരുവനന്തപുരം: കോണ്‍ഗ്രസ് മന്ത്രിമാരെ രക്ഷിക്കാന്‍ വിജിലന്‍സ് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.
രാഷ്ട്രീയ, ഭരണ സ്വാധീനങ്ങള്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ വഴങ്ങരുതെന്നും എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാര്‍ കോഴക്കേസില്‍ മന്ത്രിസഭയിലെ മൂന്നു മന്ത്രിമാര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു വി.എസ് നല്‍കിയ കത്ത് വിജിലന്‍സ് തള്ളിയിരുന്നു ഇതേ തുടര്‍ന്നാണു വി.എസിന്റെ പ്രതികരണം.