മുബൈ: ജനുവരി അവസാനിച്ച വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ ശേഖരം 98 കോടി ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി. മൊത്തം 32,203.7 കോടി ഡോളറിലേക്കാണ് വിദേശ നാണയ ശേഖരം താഴ്ന്നത്.
വിദേശ നാണയ ആസ്തിയാകട്ടെ ഇക്കാലയളവില്‍ 19 കോടി ഡോളര്‍ താഴ്ന്ന് 29,751 ഡോളറിലുമെത്തി. കരുതല്‍ സ്വര്‍ണ ശേഖരം 1,937.7 കോടി ഡോളറില്‍ മാറ്റമില്ലാതെ തുടര്‍ന്നു.