വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുകള്‍ പുറത്ത്

ന്യൂഡല്‍ഹി: വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള 100 പേരുടെ പേരുകള്‍ പുറത്ത്. ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. അംബാനി സഹോദരന്‍മാര്‍ക്ക് എച്ച്എസ്ബിഎസ് ബാങ്കില്‍ കള്ളപ്പണമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 164 കോടി രൂപയുടെ നിക്ഷേപമുള്ളതായാണു വിവരം. മലയാളിയായ ആനി മെല്‍വര്‍ഡിന് ഒരു ലക്ഷം ഡോളര്‍ നിക്ഷേപമുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫ്രഞ്ച് അധികൃതര്‍ നല്‍കിയ പട്ടികയിലുള്ളതിന്റെ ഇരട്ടി പേരുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

Top