വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനെതിരേ എംഎസ്എഫ് രംഗത്ത്

കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷാ വിവാദത്തില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിനെതിരേ മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫ് രംഗത്ത്. എസ്എസ്എല്‍എസി ഫലപ്രഖ്യാപനത്തിലുണ്ടായ പിഴവിന്റെ ഉത്തരവാദിത്വത്തില്‍നിന്നും മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അഷറഫ് അലി പറഞ്ഞു.

എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിലുണ്ടായ വീഴ്ച വിദ്യാഭ്യാസവകുപ്പിനും സര്‍ക്കാരിനും കളങ്കമുണ്ടാക്കി. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാക്കിയ വിവാദഫല പ്രഖ്യാപനത്തിന്റ ഉത്തരവാദിത്വത്തില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് ഒഴിയാനാകില്ല.

ആരോപണം വെറും രാഷ്ട്രീയ വിവാദം മാത്രമല്ലെന്നും വിദ്യാഭ്യാസ വകുപ്പിന് പുറത്തെ ഏജന്‍സി സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അഷറഫലി പറഞ്ഞു. കുറ്റക്കാരെകണ്ടെത്താന്‍ നടപടിയുണ്ടായില്ലെങ്കില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് എം എസ് എഫിന്റെ തീരുമാനം.

Top