മെക്‌സിക്കോ സിറ്റി: ദുരൂഹ സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ കാണാതായ മെക്‌സിക്കന്‍ പട്ടണത്തിലെ മുന്‍ മേയറുടെ ഭാര്യക്കെതിരേ കുറ്റകൃത്യം സംഘടിപ്പിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ വകുപ്പുകളില്‍ കേസെടുത്തു. ഗ്വിരേറൊ സിറ്റിയിലെ മുന്‍ മേയറായ ജോസ് ലൂയിസ് അബാര്‍ക്കയുടെ ഭാര്യ മരിയ ഡി ലോസ് എയ്ഞ്ചല്‍സ് പിനേദയ്‌ക്കെതിരേയാണ് പ്രോസിക്യൂട്ടര്‍മാര്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയത്.
പിനേദയുടെ സഹോദരനാണ് ഇഗ്വാലയില്‍ മയക്കുമരുന്നു സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.
കഴിഞ്ഞ സപ്തംബറില്‍ പിനേദയുടെ പൊതുപരിപാടി തടസ്സപ്പെടുത്തിയ 43 വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് കാണാതാവുകയുമായിരുന്നു. പോലിസുമായുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ വിദ്യാര്‍ഥികളെ പോലിസ് മാഫിയക്കു കൈമാറുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ പിനേഡയും ഭര്‍ത്താവ് ജോസ് ലൂയിസ് അബാര്‍ക്കയും കഴിഞ്ഞ നവംബറില്‍ അറസ്റ്റിലായിരുന്നു.