മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് വിന്‍ഡോസ് 10 നാളെ (ജൂലൈ 29) പുറത്തിറങ്ങും. മൊബീല്‍, പിസി, എക്‌സ്‌ബോക്‌സ് ഗെയിമിങ് ഉപകരണങ്ങള്‍, മൈക്രോസോഫ്റ്റിന്റെ ഹോളോലെന്‍സ് തുടങ്ങിയ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് 10 നു ഏഴു വേര്‍ഷന്‍ ഉണ്ട്.
യഥാര്‍ത്ഥ വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാം. പുതുതായി വാങ്ങുന്നവര്‍ക്ക് 8,000 രൂപ മുതല്‍ 12,000 രൂപ വരെ നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. വിന്‍ഡോസ് ഉപയോഗിക്കുന്ന 150 കോടി ജനങ്ങളെ വിന്‍ഡോസ് ടെന്നിലേക്കു കൊണ്ടുവരിക എന്നതാവും ഒരു വെല്ലുവിളി. വിന്‍ഡോസ് 8 പുറത്തിറങ്ങിയപ്പോള്‍ നല്‍കിയ ഓഫര്‍ പോലെ ഇത്തവണയും വിലയില്‍ കുറവ് പ്രതീക്ഷിക്കപ്പെടുന്നു.