വിന്‍ഡോ സ്വിച്ചിലെ അപാകത; 6.5 മില്യണ്‍ കാറുകള്‍ ടൊയോട്ട തിരികെ വിളിക്കുന്നു

ടൊക്യോ: ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ടൊയോട്ട 6.5 മില്യണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു. വിന്‍ഡോ സ്വിച്ചിലെ അപാകത കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തിരികെ വിളിക്കല്‍.

സ്വിച്ച് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകുന്നെന്നും കൂടുതല്‍ ചൂടാകുന്നെന്നും അതിനാല്‍ ചിലപ്പോള്‍ തീപ്പിടുത്തംപോലും ഉണ്ടായേക്കാമെന്നും കമ്പനി പറയുന്നു.അടുത്തെയിടെ എയര്‍ബാഗിലെ തകരാറുകള്‍ പരിഹരിക്കാന്‍ ലോഗമൊട്ടാകെനിന്ന് 10 മില്യണ്‍ വാഹനങ്ങള്‍ കമ്പനി തിരികെ വിളിച്ചിരുന്നു.

യാരിസ്, വിറ്റ്‌സ്, കൊറോള, കാമ്‌റി തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടെയാണ് കമ്പനി തിരികെ വിളിക്കുന്നത്. 2005-2010 കാലഘട്ടത്തില്‍ നിര്‍മ്മിച്ച വാഹനങ്ങളെയാവും ഇത് ബാധിക്കുക.

ഇതുവരെ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും മുന്‍കരുതലിന്റെ ഭാഗമാണിതെന്നും കമ്പനി പറയുന്നു. അപാകത സൗജന്യമായി പരിഹരിച്ച് നല്‍കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Top