വാഷിംഗ്ടണ്‍: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന സിറിയയിലേക്ക് സാധാരണക്കാരായ വിമതര്‍ക്ക് സൈനിക പരിശീലനം ലഭ്യമാക്കുന്നതിനായി 1000 യുഎസ് പട്ടാളക്കാരെ കൂടി അയയ്ക്കുവാന്‍ തീരുമാനമായി. ഖത്തര്‍, സൌദി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലായിരിക്കും ഇവര്‍ക്ക് പരിശീലനം നല്‍കുക. 400 പേര്‍ക്ക് ഒരേ സമയം യുദ്ധ തന്ത്രങ്ങളും ആയുധങ്ങള്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചുമെല്ലാം പരിശീലനം ലഭിക്കും. 5400ല്‍ അധികം സിറിയന്‍ വിമതരെ ആദ്യ വര്‍ഷം തന്നെ ഇത്തരത്തില്‍ പരിശീലിപ്പിക്കുവാനാണ് യുഎസ് പദ്ധതി.