വിമാനത്താവള നടത്തിപ്പ് ലേലത്തില്‍ അദാനി ഗ്രൂപ്പ് മുന്നില്‍; വിചിത്രമെന്ന് മുഖ്യമന്ത്രി

pinarayi

ആലപ്പുഴ: വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം സംബന്ധിച്ച് ബിഡില്‍ ആറില്‍ അഞ്ചും അദാനി ഗ്രൂപ്പിനു ലഭിച്ചിരിക്കുന്നത് വിചിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഒരു കൂട്ടര്‍ക്കു തന്നെ കിട്ടുമ്പോള്‍ പുറമേ നോക്കുന്നവര്‍ക്കു സ്വാഭാവികമായും സംശയം ഉണ്ടാവുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മില്‍ പരിചയക്കാരാണെങ്കിലും വിമാനത്താവളത്തിന്റെ നടത്തിപ്പില്‍ അദാനി ഗ്രൂപ്പിന് പരിചയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിമാനം ആകാശത്തിലൂടെ പറക്കുന്നതാണ്. വിമാനത്താവളത്തിനുള്ള സൗകര്യം ഭൂമിയില്‍ ഒരുക്കേണ്ടതാണ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ അദാനി വിചാരിച്ചാല്‍ ഒന്നും തന്നെ നടക്കില്ല. വിമാനത്താവളങ്ങളിലെ സൗകര്യം ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. സംസ്ഥാന സര്‍ക്കാരാണു സ്ഥലമെടുത്തു കൊടുക്കേണ്ടത്. അക്കാര്യം സംസ്ഥാനം ചെയ്യും, മുഖ്യമന്ത്രി വ്യക്തമാക്കി.

Top