മുംബൈ: കനത്ത വില്പന സമ്മര്‍ദത്തില്‍ കുരുങ്ങി ഓഹരി വിപണികള്‍ കൂപ്പുകുത്തി. 343 പോയന്റ് താഴ്ന്ന് 27096ലാണ് സെന്‍സെക്‌സ് സൂചികയില്‍ വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 112 പോയന്റ് താഴ്ന്ന് 8212ലുമെത്തി.
എല്‍ആന്റ്ടി, ഒഎന്‍ജിസി, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയവയാണ് നഷ്ടത്തില്‍. ഭാരതി എയര്‍ടെല്‍, കെയിന്‍ ഇന്ത്യ, എച്ച്‌സിഎല്‍ ടെക്, ഐഡിയ സെല്ലുലാര്‍, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, പിഎന്‍ബി തുടങ്ങിയവ നേട്ടത്തിലുമാണ്.