രാജ്യത്ത് ഏറ്റവും അധികം വില്‍ക്കപ്പെടുന്ന എസ്‌യുവി എന്ന ബഹുമതി ഇക്കുറിയും മഹീന്ദ്ര ബൊലേറോയ്ക്ക് സ്വന്തം. തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷമാണ് ബൊലേറോ ഒന്നാം സ്ഥാനത്ത് എത്തുന്നത്. തുടര്‍ച്ചയായി നാലാം വര്‍ഷവും വില്‍പന ഒരു ലക്ഷം കടക്കുകയും ചെയ്തു. യാത്രാവാഹന വില്‍പനയില്‍ രണ്ടാം വര്‍ഷവും ബൊലേറോയ്ക്ക് അഞ്ചാം സ്ഥാനമാണ്.
വില്‍പനയില്‍ ആദ്യ 10 സ്ഥാനങ്ങളിലെ യാത്രാ വാഹനങ്ങളില്‍ ഏക എസ്‌യുവിയും ബൊലേറോയാണെന്ന് കമ്പനി അവകാശപ്പെട്ടു. 2000 ല്‍ ആണ് മഹീന്ദ്ര ബൊലേറോ നിരത്തിലിറക്കിയത്. 2011 ല്‍ പരിഷ്‌കരിച്ച മോഡലും എത്തി..