പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉല്‍പന്ന നിര്‍മ്മാതാക്കളായ വീഡിയോകോണ്‍ രണ്ട് പുതിയ ആന്‍ഡ്രോയ്ഡ് ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തിച്ചു. വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ വര്‍ദ്ധിച്ചു വരുന്ന ഡിമാന്റാണ് വീഡിയോകോണില്‍ നിന്നും ഇത്തരം ഫോണുകള്‍ പുറത്തു വരാനുള്ള കാരണം.
വീഡിയോ കോണ്‍ Z51, പഞ്ച്, വീഡിയോകോണ്‍ Z51Q സ്റ്റാര്‍ എന്നിവയാണ് പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍. 854 x 480 റെസല്യൂഷന്‍ നല്‍കുന്ന 5 ഇഞ്ച് ഐ.പി.എസ് ഡിസ്‌പ്ലേയോട് കൂടിയ ഫോണുകളാണ് ഇവ. 1.2 ജിഗാ ഹെട്‌സ് വേഗതയോട് കൂടിയ ക്വാഡ് കോര്‍ പ്രോസസറുകള്‍ ഈ ഫോണുകള്‍ക്ക് കരുത്തേകും. രണ്ടു ഫോണിലും 1 ജിബി റാമും 8 ജി ബി ആന്തരിക സ്റ്റോറേജുമാണുള്ളത്. ആന്‍ഡ്രോയ്ഡ് 4.42 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വീഡിയോകോണിന്റെ ഈ സ്മാര്‍ട്ട് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്.
8 എംപി പ്രധാന ക്യാമറയും 5 എം.പി സെല്‍ഫി ഷൂട്ടറുമായെത്തുന്ന വീഡിയോകോണ്‍ Z51 എന്ന മോഡലിന് 3000 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്. 5999 രൂപയാണ് ഈ ബജറ്റ് സ്മാര്‍ട്ട് ഫോണിന്റെ വില. 5 എം.പി പ്രധാന ക്യാമറയും 2 എം?.പി സെല്‍ഫി ഷൂട്ടറുമുള്ള വീഡിയോകോണ്‍ Z51Q സ്റ്റാര്‍ എന്ന മോഡലിന്റെ ബാറ്ററി 2000 എ?.എ.എച്ച് ശേഷിയുള്ളതാണ്. 5490 രൂപയ്ക്കാണ് വീഡിയോകോണ്‍ Z51Q സ്റ്റാര്‍ വിപണിയില്‍ ലഭ്യമാകുക.