വിഴിഞ്ഞം തുറമുഖം: അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ സമ്മതപത്രം നല്‍കി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണകരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള സമ്മതപത്രം സര്‍ക്കാര്‍ നല്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

സമ്മതപത്രം കൈപ്പറ്റി കഴിഞ്ഞ് 45 ദിവസത്തിനകം അന്തിമ കരാര്‍ ഒപ്പിടുമെന്ന് തുറമുഖ മന്ത്രി കെ.ബാബു പറഞ്ഞു.

മന്ത്രിസഭാ തീരുമാനത്തിനു ശേഷം ചില പരിശോധനകള്‍ കൂടി ആവശ്യമായിരുന്നതുകൊണ്ടാണ് അനുമതിക്കത്ത് നല്‍കാന്‍ വൈകിയത്. ഇത് സംബന്ധിച്ച് പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈമാസം 20ന് അദാനി പോര്‍ട്‌സ് അധികൃതര്‍ തിരുവനന്തപുരത്ത് എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top