തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയ്ക്ക് തടസം നീങ്ങി. ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. വിഴിഞ്ഞം തുറമുഖ ടെണ്ടറുമായി ഇനി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാം.പാരിസ്ഥിതിക അനുമതി ചേദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നടപടി.
ഹരിത ട്രൈബ്യൂണലിന്റെ ഭേദഗതികള്‍ പരിശോധിക്കാന്‍ അധികാരമുണ്ടോയെന്ന് പിന്നീട് തീരുമാനിക്കുമെന്ന് കോടതി പറഞ്ഞു. കേസ് ആറാഴ്ച കഴിഞ്ഞ് വീണ്ടും കോടതി പരിഗണിക്കും.