വിവരാവകാശ നിയമം മോദിയുടെ ഭാര്യയ്ക്കു സഹായമാകുന്നതില്‍ സന്തോഷമുണ്ടെന്നു കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഭാര്യ യശോദ ബെനിനൊപ്പം കഴിഞ്ഞിരുന്നുവെങ്കില്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കുള്ള ഫീസിനത്തില്‍ അവര്‍ക്കു പണം ചെലവഴിക്കേണ്ടി വരില്ലായിരുന്നുവെന്ന് എഐസിസി വക്താവ് ഷക്കീല്‍ അഹമ്മദ്. പ്രോട്ടോകോള്‍ പ്രകാരം പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയിലുള്ള സുരക്ഷയാണോ ഇപ്പോള്‍ അനുവദിച്ചിരിക്കുന്നതെന്ന് അറിയണമെന്ന് ആവശ്യപ്പെട്ടു യശോദ ബെന്‍ പോലീസിനു അപേക്ഷ നല്‍കിയതിനോടു പ്രതികരിക്കുകയായിരുന്നു ഷക്കീല്‍ അഹമ്മദ്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമം നരേന്ദ്രമോദിയുടെ ഭാര്യയ്ക്കു ഉപകരിച്ചതില്‍ പാര്‍ട്ടിക്കു സന്തോഷമുണെ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ജീവനു ഭീഷണിയുണെ്ടന്ന ഭയം മൂലമായിരിക്കുമോ യശോദ ബെന്‍ വിവരാവകാശ നിയമപ്രകാരം തന്റെ സുരക്ഷയെക്കുറിച്ചു ചോദിച്ചറിഞ്ഞതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു കോണ്‍ഗ്രസ് വക്താവ് പ്രതികരിച്ചില്ല.

Top