ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിമാരില്‍ ചിലര്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പ്രതിഷേധം പ്രകടിപ്പിച്ചു, പരീക്കര്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നെങ്കില്‍ രാജ്യസുരക്ഷയില്‍ വിട്ടു വീഴ്ച നടത്തിയ മുന്‍ പ്രധാനമന്ത്രിമാരുടെ പേര് വെളിപ്പെടുത്തണമെന്നും, അല്ലാത്ത പക്ഷം മാപ്പു പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പ്രതിരോധമന്ത്രി കുറച്ചുകൂടി വ്യക്തമായും, പക്വതയോടെയും പ്രസ്താവനകള്‍ നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോയും ആവശ്യപ്പെട്ടു. ഒരു വാരികയ്ക്കനുവദിച്ച അഭിമുഖത്തിലാണ് മുന്‍ പ്രധാനമന്ത്രിമാരില്‍ ചിലര്‍ രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച നടത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കേന്ദ്ര പ്രതിരോധമന്ത്രി പരീക്കര്‍ നടത്തിയത്.