വിവാഹത്തിന് വിസമ്മതിച്ചു; യുവതിയുടെ നഗ്നദൃശ്യങ്ങൾ പുറത്തുവിട്ട് കാമുകൻ

ഭോപ്പാൽ: ഓൺലൈനിൽ പരിചയപ്പെട്ട കാമുകൻ യുവതിയുടെ നഗ്നദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചു നൽകി.വിവാഹത്തിനു വിസമ്മതിച്ചതിൻ്റെ പേരിൽ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ കാമുകൻ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കിയതെന്നാണ് ആരോപണം. ഭോപ്പാൽ സ്വദേശിയായ യുവതിയ്ക്കെതിരെയാണ് മധ്യപ്രദേശ് യുവാവിൻ്റെ ക്രൂരത. യുവതി വിവാഹത്തിന് വിസമ്മതിച്ചതാണ് പ്രതിയെ കുറ്റകൃത്യത്തിലേയ്ക്ക് നയിച്ചതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മധ്യപ്രദേശിലെ കോളാറിലാണ് സംഭവം നടന്നത്. വിവാഹിതയായ യുവതിയാണ് പ്രതിയുടെ ചൂഷണത്തിന് ഇരയായത്. ഇരുവരും തമ്മിൽ ഓൺലൈനിലായിരുന്നു പരിചയപ്പെട്ടത്. എന്നാൽ യുവതി വിവാഹത്തിന് വിസമ്മതിച്ചതോടെ ഇയാള്‍ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ അവരുടെ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്

Top