വത്തിക്കാന്‍ സിറ്റി: പൗരസ്ത്യ കത്തോലിക്കാ സഭകളിലെ വിവാഹിതര്‍ക്ക് പുരോഹിതനാവുന്നതിന് വത്തിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പൗരസ്ത്യസഭകളിലെ വിവാഹിതര്‍ക്കും പുരോഹിത—രായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. പരമ്പരാഗത പ്രദേശങ്ങളിലും വിശ്വാസികളുള്ള മറ്റു മേഖലയിലും നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും.
ഇതോടെ അമേരിക്ക, കാനഡ തുടങ്ങിയ പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഇതേ നിയമം തുടരാന്‍ അംഗീകാരമായിട്ടുണ്ട്. റോമിന്റെ കീഴിലുള്ളതാണെങ്കിലും സ്വയംഭരണാവകാശമുള്ള ക്രിസ്ത്യന്‍ സഭകളാണ് പൗരസ്ത്യ കത്തോലിക്കാ സഭകള്‍. വത്തിക്കാന്റെ അംഗീകാരം പൗരസ്ത്യ കത്തോലിക്കാ സഭാധ്യക്ഷന്‍മാരായ മെത്രാന്‍മാരെ അറിയിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി തര്‍ക്കത്തിലുള്ള വിഷയമാണെങ്കിലും വിവാഹിതര്‍ വത്തിക്കാന്റെ അംഗീകാരമില്ലാതെ പുരോഹിതരായി സഭയില്‍ പ്രവര്‍ത്തിച്ചിരുന്നു.