വിവാഹ മോചനം കൂടുന്നു : സൈനികര്‍ക്ക്‌ ഭാര്യമാരെ ക്യാമ്പുകളില്‍ താമസിപ്പിക്കാം

ബീജിംഗ്: ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയുള്ള ചൈന, വിവാഹമോചന കേസുകള്‍ കുറക്കുന്നതിന്റെ ഭാഗമായി നോണ്‍ കമ്മീഷന്‍ഡ് ഉദ്യോഗസ്ഥരോടൊപ്പം(എന്‍ ഒ സി) ഭാര്യമാരെയും കുട്ടികളെയും താമസിപ്പിക്കാന്‍ അനുമതി നല്‍കി. പുതുവര്‍ഷത്തിലാണ് ഇത് നടപ്പില്‍ വരിക.

നേരത്തെ അംഗീകൃത ഉദ്യോഗസ്ഥന്‍മാര്‍ക്ക് മാത്രമേ അവരുടെ ഭാര്യമാരെ ക്യാമ്പുകളില്‍ താമസിപ്പിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. സൈനികരുടെ ശേഷി കൂടുതല്‍ ഊര്‍ജസ്വലമായി ഉപയോഗപ്പെടുത്താനും ലക്ഷ്യം വെച്ചാണ് ഈ നീക്കം. കുടുംബാംഗങ്ങളില്‍ നിന്ന് ദീര്‍ഘകാലം വിട്ടുനില്‍ക്കുന്ന സൈനികരില്‍ നിരവധി മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു.

ദീര്‍ഘകാലമായി ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ പിരിഞ്ഞിരിക്കുന്നത് മൂലം ചൈനയില്‍ വിവാഹ മോചന കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സൈനിക നേതൃത്വം പുതിയ തീരുമാനത്തിലെത്തിയിരിക്കുന്നത്.

Top