ന്യൂഡല്‍ഹി: വിസ്താര എയര്‍ലൈന്‍സിന്റെ ആദ്യ സര്‍വീസ് ജനുവരി ഏഴിന് ആരംഭിക്കും. ടാറ്റാസണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായി ആരംഭിക്കുന്ന ആഡംബര സൗകര്യങ്ങളോടെയുള്ള വിമാനം തുടക്കത്തില്‍ മെട്രോ നഗരങ്ങലെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുക.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇന്നലെയാണ് അന്തിമ അനുമതി നല്‍കിയത്. ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനി തീയതി പ്രഖ്യാപിച്ചെങ്കിലും റൂട്ടും സമയവും അറിയിച്ചിട്ടില്ല.
ടാറ്റാ സണ്‍സിന് 51 ശതമാനവും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവും ഓഹരി ഉള്ള കമ്പനിയാണ് വിസ്താര. 2013 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച സംയുക്ത സംരഭത്തിന് അന്തിമ അനുമതിയായത് 14 മാസത്തിനു ശേഷമാണ്.