തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്. സുധീരന്റെ പ്രസ്താവന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുമെന്ന് എം.എം ഹസന്‍ ആരോപിച്ചു. സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ബാധ്യത കെ.പി.സി.സി പ്രസിഡന്റിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നയംമറ്റം പുനഃപരിശോധനയിലില്ലെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. ഒരു ലോബിക്കും സര്‍ക്കാര്‍ കീഴടങ്ങിയിട്ടില്ല. സുധീരന്റെ അഭിപ്രായം വ്യക്തിപരമെന്നും കെ.സി ജോസഫ് വ്യക്തമാക്കി.