തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബ് രംഗത്ത്. സുധീരന്‍ ചെയ്യുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതു പോലെയാണ്. സര്‍ക്കാരിനെ നയിക്കുന്നത് കോണ്‍ഗ്രസ് ആണെന്നും സര്‍ക്കാര്‍ കീഴടങ്ങി എന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ കീഴടങ്ങി എന്നാണ് അര്‍ഥമെന്നും എം.എം ജേക്കബ് പറഞ്ഞു.
മദ്യനയം തിരുത്തിയത് എം എല്‍ എമാരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. സര്‍ക്കാരിനെതിരെ ഇത്തരത്തില്‍ കെ പി സി സി പ്രസിഡന്റ് പറയാന്‍ പാടില്ലായിരുന്നുവെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സുധീരന്‍ ശ്രമിക്കേണ്ടിയിരുന്നതെന്നും എം.എം ജേക്കബ് അഭിപ്രായപ്പെട്ടു.
മുസ്ലീംലീഗിലെ ഒരു വിഭാഗവും, കുറെ മതപണ്ഡിതരുമാണ് സുധീരനെ പിന്തുണക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും എം.എം ജേക്കബ് ആവശ്യപ്പെട്ടു.